മുഹമ്മദ് ശമിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ചു; കോലിയുടേയും അനുഷ്‌കയുടേയും 10 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി
മുംബൈ: (www.kvartha.com 02.11.2021) മുഹമ്മദ് ശമിയെ പിന്തുണച്ചതിന് പിന്നാലെ വിരാട് കോലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. ദുബൈ ഇന്റര്‍ നാഷനല്‍ ക്രികെറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ശമിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോലി ശമിക്ക് പിന്തുണയുമായി എത്തിയത്.
ഇതിന് പിന്നാലെയാണ് കോലിയുടെ മകള്‍ക്കെതിരായ ഭീഷണി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വിരാട് കോലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. തുടക്കത്തില്‍ കോലിക്കും അനുഷ്‌കയ്ക്കും നേരെ നടന്ന സൈബര്‍ ആക്രമണം വൈകാതെ മകള്‍ക്കുനേരെയും തിരിയുകയായിരുന്നു. എന്നാല്‍ നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.
ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അതിശക്തമായ വാക്കുകളിള്‍ കോലി ശമിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്.
'ഞങ്ങള്‍ മൈതാനത്ത് കളിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ നട്ടെല്ലില്ലാത്ത ഒരു കൂട്ടം ആളുകളല്ല ഞങ്ങള്‍. നട്ടെല്ലില്ലാത്ത, ജീവിതത്തില്‍ ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവരാണ് മോശം ട്രോളുകള്‍ പടച്ചുവിടുന്നത്. വ്യക്തിപരമാണ് ഇവരുടെ ആക്രമണങ്ങള്‍, അത് ഭയപ്പെടുത്തുന്നു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് നിര്‍ത്തുമെന്ന് കരുതിയില്ല. മതത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രം. ടീം ഇന്‍ഡ്യയുടെ സാഹോദര്യം തകര്‍ക്കാനാവില്ല. ശമിക്ക് 200 ശതമാനം പിന്തുണ നല്‍കുന്നു ശമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്‍ഡ്യയെ നിരവധി മത്സരങ്ങളില്‍ ജയിപ്പിച്ച താരമാണ് ശമി. ടെസ്റ്റ് ക്രികെറ്റില്‍ ജസ്പ്രീത് ബുമ്രക്കൊപ്പം ഇന്‍ഡ്യയുടെ പ്രധാന ബൗളറാണ് അദേഹം' എന്നും കോലി പറഞ്ഞിരുന്നു.
Kohli and Anushka’s 10-month-old daughter is getting rape threats because he decided to stand by his Muslim teammate, call out bigotry, and say discrimination on the basis of religion is wrong.
— Andre Borges (@borges) October 31, 2021
A 10-month-old child.
This is the India that we let happen.
Keywords: News, National, India, Mumbai, Sports, Molestation, Threat, Social Media, Cricket Test, Cricket, Virat Kohli’s 10-month-old daughter Vamika receives molest threats after India skipper defends Mohammed ShamiKohli and Anushka’s daughter is getting rape threats because Kohli said religious discrimination is wrong. This is where India is.
— Dushyant (@atti_cus) October 31, 2021
Powered by Info News For You

Comments
Post a Comment