സംസ്ഥാനത്ത് 10 ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന; പവന് 120 രൂപ കൂടി


കൊച്ചി: (www.kvartha.com 26.11.2021) സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 10 ദിവസത്തെ ഇടിവിന് ശേഷമാണ് വില കൂടിയത്. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,920 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് കണ്ടത്. ഏകദേശം 1200 രൂപ കുറഞ്ഞ ശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണവില വീണ്ടും കൂടിയത്.

News, Kerala, State, Kochi, Gold, Gold Price, Finance, Business, Ten days later, gold prices rise


സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളറിന്റെ വില ഉള്‍പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ മാറ്റം വരുത്തുന്നുണ്ട്.  

Keywords: News, Kerala, State, Kochi, Gold, Gold Price, Finance, Business, Ten days later, gold prices rise

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?