1 വര്‍ഷത്തിന് ശേഷം സ്വപ്ന സുരേഷ് ജയില്‍ മോചിതയായി; മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കാമെന്ന് സ്വപ്ന
തിരുവനന്തപുരം: (www.kvartha.com 06.11.2021) നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രാവിലെ 11.30 മണിയോടെയാണ് സ്വപ്ന പുറത്തിറങ്ങിയത്. സ്വപ്നയുടെ അമ്മ പ്രഭ വനിതാ ജയിലിലെത്തി രേഖകള്‍ അധികൃതര്‍ക്ക് കൈമാറി. പ്രതിചേര്‍ക്കപ്പെട്ട ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനാലാണ് മോചനം സാധ്യതമായത്.
അമ്മയുടെ കൈപിടിച്ച് ജയിലിന് പുറത്തേക്കിറങ്ങിയ സ്വപ്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പിന്നീട് പ്രതികരിക്കാമെന്ന് സ്വപ്ന പറഞ്ഞു. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായത്. ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് മോചനം വൈകാന്‍ കാരണമായത്.
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാര്‍പിച്ചിരുന്നത്. സ്വപ്‌ന ഉള്‍പെടെ എട്ട് പ്രതികള്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ്, ഇഡി കേസുകളിലും സ്വപ്നയ്ക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും വ്യവസ്ഥകള്‍ പാലിച്ച് ഉത്തരവ് നടപ്പാക്കിയിരുന്നില്ല. എന്‍ഐഎ കേസ് ഉള്‍പെടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും സ്വപ്നയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ജാമ്യ ഉപാധികള്‍ സമര്‍പിക്കാന്‍ കഴിയാത്തുകൊണ്ടാണ് സ്വപ്നയ്ക്ക് ജയില്‍ നിന്നും ഇറങ്ങാന്‍ കഴിയാഞ്ഞത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് ഹൈകോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥ. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ജൂലൈ 11നാണ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ബെംഗ്‌ളൂറുല്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
Keywords: Thiruvananthapuram, News, Kerala, Gold, Case, Arrest, Jail, Bail, Swapna Suresh released from jail on bail
Powered by Info News For You

Comments
Post a Comment