SFI-KSU conflict in Aluva

ആലുവയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; മര്‍ദനത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ

എറണാകുളം: (www.kvartha.com 26.10.2021) ആലുവയില്‍ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചൂണ്ടി ഭാരത് മാതാ ലോ കോളജിലാണ് സംഭവം. എസ്എഫ്ഐ പ്രവര്‍ത്തകരെ കെഎസ്യു സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. 

പരിക്കേറ്റ രണ്ടുപേരെ കളമശേരി മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി കോളജ് അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ഷെഫിനും ഏരിയ ജോയിന്റ് സെക്രടറി ദേവരാജും അവിടെ എത്തിയത്. 

Ernakulam, News, Kerala, Complaint, Crime, Attack, Police, Politics, SFI-KSU conflict in Aluva

ഇവരെ കെഎസ്യു പ്രവര്‍ത്തകരായ അല്‍ അമീന്‍, ഫാബിയോ, അബിന്‍, നെല്‍സണ്‍ എന്നിവരടങ്ങിയ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

Keywords: Ernakulam, News, Kerala, Complaint, Crime, Attack, Police, Politics, SFI-KSU conflict in Aluva


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?