Complaint that molestation under the guise of karate and yoga classes; Man arrested

കരാട്ടെ, യോഗ ക്ലാസുകളുടെ മറവില്‍ പീഡനം നടത്തിയതായി പരാതി; യുവാവ് അറസ്റ്റില്‍
മരട്: (www.kvartha.com 02.10.2021) കരാട്ടെ, യോഗ ക്ലാസുകളുടെ മറവില്‍ പീഡനം നടത്തിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവത്ത് റോഡില്‍ ബോധി ധര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് (39) ആണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷമായി മരടില്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് യുവാവ് സ്ഥാപനം നടത്തി വരികയായിരുന്നു. 

കരാട്ടെ പഠനത്തിനായി വന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് യുവാവ് പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതി. നേരത്തെ പ്രതി ഇതേ രീതിയില്‍ തമിഴ്‌നാട് സ്വദേശിനിയെ ലൈഗിംക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിന് റിമാന്‍ഡ് ചെയ്തിരുന്നതായി മരട് പൊലീസ് പറഞ്ഞു. 

News, Kerala, Arrest, Arrested, Complaint, Molestation, Crime, Police, Remanded, Complaint that molestation under the guise of karate and yoga classes; Man arrested

യുവാവ് സംഭവത്തിന് ശേഷം നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പൊന്നാനിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Arrest, Arrested, Complaint, Molestation, Crime, Police, Remanded, Complaint that molestation under the guise of karate and yoga classes; Man arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?