നടി സുധാചന്ദ്രന്റെ വിഷമം മോദിയുടെ ചെവിയിലെത്തിയോ? 'യാത്രക്കാരുടെ അഭിമാനവും സ്വകാര്യതയും സംരക്ഷിക്കണം'; വിമാനത്താവളങ്ങളില്‍ ഭിന്നശേഷിക്കാരുടെ സുരക്ഷാപരിശോധനയ്ക്ക് മാര്‍ഗരേഖ
ന്യൂഡെല്‍ഹി: (www.kvartha.com 27.10.2021) കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ തന്റെ കൃത്രിമക്കാല്‍ ഊരിമാറ്റി പരിശോധന നടത്തിയപ്പോള്‍ നേരിട്ട വിഷമതകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് നടി സുധാചന്ദ്രന്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുരക്ഷാപരിശോധനയ്ക്കിടയില്‍ വിമാനയാത്രയില്‍ ഭിന്നശേഷിക്കാര്‍ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനൊരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം. ഇതിനായി കരട് മാര്‍ഗരേഖ പുറത്തിറക്കി.
യാത്രക്കാരുടെ അഭിമാനവും സ്വകാര്യതയും സംരക്ഷിച്ചു മാത്രമേ പരിശോധന നടത്താവൂ എന്നതാണ് പ്രധാന നിര്‍ദേശം. പരമാവധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുളള പരിശോധന വേണം. ആരോഗ്യപരമായ കാരണങ്ങളാല്‍ ഷൂസ് അഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് അക്കാര്യം വ്യക്തമാക്കാം. ഇന്‍സുലിന്‍ പമ്പ് അടക്കം മെഡികല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ അത് അഴിക്കാതെ തന്നെ സുരക്ഷാപരിശോധനയ്ക്ക് വിധേയരാകാം.
വിശദപരിശോധനയ്ക്ക് സഹായത്തിന് കൂടെ ഒരു ഉദ്യോഗസ്ഥന്‍ വേണം. യാത്രക്കാരനൊപ്പം വിമാന കമ്പനി പ്രതിനിധിയുമുണ്ടാകണം. വീല്‍ ചെയറിലോ മറ്റു സംവിധാനങ്ങളിലോ വരുന്ന ആളുകളുടെ സുരക്ഷാപരിശോധനയുടെ ഉത്തരവാദിത്വം ഒപ്പം യാത്രചെയ്യുന്ന ആള്‍കോ അനുഗമിക്കുന്ന വിമാനകമ്പനി പ്രതിനിധിക്കോ ആയിരിക്കും. കൃത്രിമ അവയവഭാഗങ്ങളെ വിശദപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ കാരണം രേഖപ്പെടുത്തണമെന്നും കരട് രേഖയില്‍ പറയുന്നു. കരടിന്മേല്‍ മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
Powered by Info News For You

Comments
Post a Comment