ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്ക് എറണാകുളം ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു; യോഗ്യത എസ് എസ് എല്‍ സി

കൊച്ചി: (www.kvartha.com 22.10.2021) കേരള സര്‍കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന അസാപ് കേരള, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്കു എറണാകുളം ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളിലുള്ള എസ് എസ് എല്‍ സി പാസായവർക്ക് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ സമർപിക്കാവുന്നതാണ്. കോഴ്‌സ് ദൈര്‍ഘ്യം 96 മണിക്കൂര്‍. അതേസമയം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സെർടിഫികറ്റിനോടൊപ്പം ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും ലഭിക്കും. രജിസ്റ്റര്‍ ചെയ്യുവാനായി asapkerala(dot)gov(dot)in/?q=node/1365 എന്ന വെബ്‌സൈറ്റിൽ സന്ദർശിക്കുക.

News, Kerala, Kochi, Kochi News, Government, Education, Department, Drone, Pilot, Application, Student, Applications are invited for Drone Pilot Training Course in Ernakulam District.

രക്ഷാപ്രവർത്തനങ്ങൾ, നിരീക്ഷണം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം ഡ്രോൺ അധിഷ്ഠിത ഫോടോ​ഗ്രഫി, വിഡിയോ​ഗ്രഫി, കൃഷി, മറ്റ് സേവനങ്ങൾ തുടങ്ങി ഔദ്യോ​ഗികവും അനൗദ്യോ​ഗികവുമായി നിരവധി പ്രവർത്തനങ്ങൾക്കാണ് ഡ്രോൺ ഉപയോഗിക്കുന്നത്. വരും വർഷങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ കോഴ്സിലൂടെ സാധിക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇൻഡ്യ യുടെ പുതിയ നിയമമനുസരിച്ച്, എല്ലാത്തരം സർവേകൾക്കും ഡ്രോൺ സർവേ നിർബന്ധമാണ്.


Keywords: News, Kerala, Kochi, Kochi News, Government, Education, Department, Drone, Pilot, Application, Student, Applications are invited for Drone Pilot Training Course in Ernakulam District.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?