കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്ക് സഹായം; നോര്‍ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് തുടക്കമാകുന്നു
തിരുവനന്തപുരം: (www.kvartha.com 25.10.2021) കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോര്‍ക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകുന്നു. ഉച്ചയ്ക്ക് ഒന്നിന് മസ്ഖത് ഹോടെലില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
അഞ്ച് ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പ ലഭ്യമാക്കുന്ന ഈ പദ്ധതി കെ എസ് എഫ് ഇ വഴിയാണ് നടപ്പാക്കുന്നത്. പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ മുഖ്യസവിശേഷത. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. കെ എസ് എഫ് ഇയുടെ സംസ്ഥാനത്തെ അറുന്നൂറിലധികം ശാഖകള്‍ വഴി പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്കായി അപേക്ഷ സമര്‍പിക്കാവുന്നതാണ്.
കേരളാ ബാങ്ക് ഉള്‍പെടെയുളള വിവിധ സഹകരണസ്ഥാപനങ്ങള്‍, പ്രവാസി കോഓപറേറ്റീവ് സൊസൈറ്റികള്‍, മറ്റ് നാഷണലൈസ്ഡ് ബാങ്കുകള്‍ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വിപുലമാക്കാനും ലക്ഷ്യമിട്ടുണ്ട്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്കായി നോര്‍ക വഴി സംസ്ഥാന സര്‍കാര്‍ നേരത്തെ കുടുംബശ്രീ വഴി രണ്ട് ലക്ഷം രൂപവരെ പലിശരഹിത വായ്പ അനുവദിക്കുന്ന പ്രവാസി ഭദ്രത-പേള്‍ പദ്ധതി ഓഗസ്റ്റ് 26ന് ഉദ്ഘാടനം ചെയ്തിരുന്നു.
Powered by Info News For You

Comments
Post a Comment