ഡെല്‍ഹി ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിനടിയില്‍ കുടുങ്ങി എയര്‍ ഇന്‍ഡ്യ വിമാനം; വിഡിയോ കാണാം

ന്യൂഡെല്‍ഹി: (www.kvartha.com 04.10.2021) ഡെല്‍ഹി ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിനടിയില്‍ കുടുങ്ങി എയര്‍ ഇന്‍ഡ്യ വിമാനം. എന്നാല്‍ ഇത് പറക്കുന്നതിനിടെ താഴെപോയതല്ല. മറിച്ച് എയര്‍ ഇന്‍ഡ്യ വിറ്റ പഴയ വിമാനം വാങ്ങിയ വ്യക്തി കൊണ്ടുപോകുന്നതിനിടെ പാലത്തിനടിയില്‍ കുടുങ്ങുകയായിരുന്നു. ഡെല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനു പുറത്തു ഡെല്‍ഹിഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന് അടിയിലാണു വിമാനം കുടുങ്ങിയത്.

ഞായറാഴ്ച രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി എയര്‍ ഇന്‍ഡ്യ രംഗത്തെത്തി. അത് പഴയ വിമാനമാണെന്നും വിറ്റതാണെന്നും അറിയിച്ച എയര്‍ ഇന്‍ഡ്യ, വിമാനം പാലത്തിനടിയില്‍ കുടുങ്ങിയത് എങ്ങനെയെന്നു തങ്ങള്‍ക്കറിയില്ലെന്നും പ്രതികരിച്ചു. പാലത്തിനടിയില്‍ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡില്‍ കൂടി വാഹനങ്ങള്‍ പോകുന്നതും വിഡിയോയില്‍ കാണാം.

വിമാനത്തിന്റെ മുന്‍ഭാഗം ഉള്‍പെടെ പാതിയോളം പാലം കടന്നുവെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമാനമായ സംഭവം 2019ലും റിപോര്‍ട് ചെയ്തിരുന്നു.
Scrapped Air India plane gets stuck underneath foot over bridge near Delhi airport, New Delhi, News, Air India, Flight, Video, Airport, National


 

 Keywords: Scrapped Air India plane gets stuck underneath foot over bridge near Delhi airport, New Delhi, News, Air India, Flight, Video, Airport, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?