തിയറ്റര്‍ തുറക്കുന്നതിനുള്ള നിബന്ധനകള്‍ ആശങ്കയുണ്ടാക്കുന്നു; പകുതി സീറ്റിലെ ഷോ നഷ്ടമാകുമെന്ന് നിര്‍മാതാക്കള്‍




തിരുവനന്തപുരം: (www.kvartha.com 03.10.2021) കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 25ന് തുറക്കാമെന്ന സര്‍കാര്‍ തീരുമാനത്തിന് പിന്നാലെ  നിബന്ധനകള്‍ ആശങ്കയിലാക്കുന്നുവെന്ന് നിര്‍മാതാക്കള്‍. സംസ്ഥാനത്ത് അമ്പതിലേറെ സിനിമകളാണ് തിയറ്റര്‍ തുറക്കാന്‍ കാത്തിരിക്കുന്നത്. പക്ഷെ പകുതി സീറ്റില്‍ പ്രവേശനമെന്ന നിബന്ധനകള്‍ കാരണം മരയ്ക്കാറും ആറാട്ടും അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് ഉടനുണ്ടാകില്ലെന്നാണ് വിവരം. 

വലിയ ഇടവേളക്ക് ശേഷം തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചുവെങ്കിലും ആകാംക്ഷയോടെ കാത്തിരിക്കുന്ന എത്ര ചിത്രങ്ങള്‍ ഉടന്‍ എത്തുമെന്നതില്‍ അനിശ്ചിതത്വമാണ്. തുറക്കാന്‍ നിശ്ചയിച്ച ദിവസത്തിനായി ഇനിയും ആഴ്ചകള്‍ കാത്തിരിക്കണം. 50 ശതമാനം സീറ്റുകളിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പകുതി സീറ്റ് എന്ന നിബന്ധന കുഴപ്പത്തിലാക്കുന്നു.

News, Kerala, State, Thiruvananthapuram, Theater, Entertainment, Business, Finance, Kerala producers worries about half seat occupancy rule


കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രത്തിന്റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പെടെ തിയറ്ററുടമകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. ക്രമീകരണം പാലിച്ച് ഇറക്കിയാല്‍ വന്‍ നഷ്ടം ഉണ്ടാക്കുമെന്നാണ് മരയ്ക്കാറിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. അതേസമയം മരക്കാറിനെ ഒ ടി ടിയിലെത്തിക്കാന്‍ വിവിധ കമ്പനികള്‍ ശ്രമിക്കുന്നതായും റിപോര്‍ടുണ്ട്. 

മോഹന്‍ലാലിന്റെ മറ്റൊരു ചിത്രമായ ആറാട്ട് ഇറക്കാനും ബി ഉണ്ണിക്കൃഷ്ണന്‍ സംശയത്തിലാണ്. 40 കോടിയിലേറെയാണ് ആറാട്ടിന്റെ ചിലവ്. കാവല്‍, അജഗജാന്തരം തുടങ്ങിയ മലയാളം ചിത്രങ്ങളാണ് ആദ്യം റിലീസിന് പ്രതീക്ഷിക്കുന്നത്. ദീപാവലിക്ക് അന്യഭാഷകളില്‍ നിന്ന് ആദ്യം വമ്പന്‍ റിലീസിന് എത്തുന്നത് രജനി ചിത്രം അണ്ണാതെ. വിശാല്‍ ചിത്രം എനിമി, അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി എന്നിവയിലൊക്കെയാണ് പ്രതീക്ഷ.

ആളുകള്‍ എത്തുന്നുണ്ടോ എന്ന് നോക്കി, സര്‍കാരിന്റെ കൂടുതല്‍ ഇളവ് പ്രഖ്യാപനം കണക്കിലെടുത്താകും മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകള്‍ തിയറ്ററില്‍ എത്തുക. ജനുവരിയില്‍ തിയറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് ചിത്രമായ മാസ്റ്റെര്‍ എത്തിയത് ഈ മേഖലയ്ക്ക് വലിയ ഉണര്‍വായിരുന്നു.

Keywords: News, Kerala, State, Thiruvananthapuram, Theater, Entertainment, Business, Finance, Kerala producers worries about half seat occupancy rule

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?