ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല എന്ന് എനിക്കറിയാം; പിന്നെ ദേഷ്യവും സങ്കടവും വരുമ്പോള്‍ പലതും പറഞ്ഞു എന്ന് വരും; ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാന്‍ എനിക്ക് പേടിയൊന്നും ഇല്ല; ഫേസ്ബുക് പോസ്റ്റുമായി പത്മജ വോണുഗോപാല്‍
തിരുവനന്തപുരം: (www.kvartha.com 24.10.2021) എ വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസിലേക്ക് കൊണ്ടുവരണമെന്ന് പത്മജ വേണുഗോപാല്‍. തന്റെ ഫേസ് ബുക് പോസ്റ്റുലൂടെയാണ് പത്മജ ഇക്കാര്യം ആവശ്യപ്പെട്ടത്. കെ പി സി സി മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ നിര്‍വാഹക സമിതിയംഗവുമായ പത്മജ ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് താനെന്നും അഭിപ്രായപ്പെട്ടു.
ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല എന്ന് എനിക്കറിയാം. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോള്‍ പലതും പറഞ്ഞു എന്ന് വരും. ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാന്‍ എനിക്ക് പേടിയൊന്നും ഇല്ലെന്നും പത്മജ പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം;
എ വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. ഒരിക്കല്‍ രാമനിലയത്തില്‍ വെച്ച് അച്ഛന്‍ ഒരു കാര്യം ഗോപിനാഥിനെ ഏല്‍പിക്കുന്നത് ഞാന്‍ കണ്ടു.
Powered by Info News For You

എനിക്കു കേട്ടപ്പോള്‍ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാന്‍ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുന്‍പില്‍ വരൂ എന്ന് പറഞ്ഞു . അതു പോലെ തന്നെ സംഭവിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകര്‍ച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം.
Keywords: Padmaja Venugopal wants A V Gopinath back in Congress, Thiruvananthapuram, News, Politics, Facebook Post, Congress, Kerala.
Powered by Info News For You
Comments
Post a Comment