മുതിര്‍ന്ന ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ അന്തരിച്ചു

മുംബൈ: (www.kvartha.com 30.10.2021) മുതിര്‍ന്ന ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാവിലെയാണ് മരിച്ചത്. 73 വയസായിരുന്നു. യൂസഫ് ഹുസൈന്‍റെ മരുമകനും പ്രശസ്‍ത സംവിധായകനുമായ ഹന്‍സല്‍ മെഹ്‍തയാണ് മരണവാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. ദിൽ ചാഹ്​താ ഹേ, രാസ്, ഹസാറോം ക്വാഹിഷേൻ ഏസി, കാക്കി, വിവാഹ്​, ഷാഹിദ്​, ഒ എം ജി, കൃഷ്​ 3, വിശ്വരൂപം 2, റായീസ്​, ദബംഗ്​ 3 എന്നിവയാണ്​ സുപ്രധാന ചിത്രങ്ങൾ.

   
Mumbai, India, News, Top-Headlines, Bollywood, Death, Obituary, Social Media, ,Actor, Senior Bollywood actor Yusuf Hussain has passed away.



യൂസഫിന്റെ മകൾ സഫീനയുടെ ഭർത്താവാണ് ഹൻസൽ മെഹ്ത. തന്‍റെ 2013 ചിത്രം 'ഷാഹിദ്​' സാമ്പത്തിക പ്രതിസന്ധിയില്‍ ചിത്രീകരണം നിലച്ച സമയത്ത് സഹായവുമായെത്തിയ ഭാര്യാപിതാവിനെ അനുസ്‍മരിച്ച് ഹന്‍സല്‍ മെഹ്‍ത സാമൂഹ്യ മാധ്യമങ്ങളില്‍ വികാരനിർഭരമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. 2013ൽ രാജ്​കുമാർ റാവുവിനെ നായകനാക്കി സംവിധാനം ചെയ്​ത 'ഷാഹിദ്​' പൂർത്തിയാക്കാനായി ഹുസൈൻ തന്നെ ഏറെ സഹായിച്ചതായി ഹൻസൽ കുറിപ്പിൽ പറയുന്നു. സംവിധായകനെന്ന നിലയിൽ താൻ ബുദ്ധിമുട്ടിലായപ്പോൾ, കരിയർ അവസാനിച്ചെന്ന് കരുതിയപ്പോൾ യൂസഫാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹം തനിക്ക് ഭാര്യ പിതാവായിരുന്നില്ല മറിച്ച്​ സ്വന്തം പിതാവിനെ പോലെയായിരുന്നുവെന്നും​ അദ്ദേഹം കുറിച്ചു.

അഭിഷേക് ബച്ചന്‍, മനോജ് ബാജ്‍പേയ്, പൂജ ഭട് തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. 2003ൽ ആദ്യമായി ഒന്നിച്ച് അഭിനയിച്ച 'കുച്ച് നാ കഹോ' മുതലുള്ള അടുപ്പം കുറിച്ചാണ് അഭിഷേക് ആദരാഞ്ജലികൾ നേർന്നത്. കുച്ച് നാ കഹോ, റിലീസ് ആവാനിരിക്കുന്ന ബോബ് ബിശ്വാസ് എന്നിവയില്‍ യൂസഫ് ഹുസൈനൊപ്പം അഭിഷേക് അഭിനയിച്ചിട്ടുണ്ട്



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?