മരുഭൂമി പച്ചപുതപ്പിക്കാൻ ശാസ്ത്രസാങ്കേതികവിദ്യയുമായി സഊദി അറേബ്യ; ഡ്രോണുകൾ ഉപയോഗിച്ച് ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു
റിയാദ്: (www.kvartha.com 20.10.2021) മരുഭൂമി വത്കരണത്തെ ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തില്‍ മറികടക്കാനൊരുങ്ങുകയാണ് സഊദി അറേബ്യ. വടക്കൻ പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ച് ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ രാജ്യം പദ്ധതിയിടുന്നു. ഹയ്‌ലിലെ ഇമാം തുർകി ബിൻ അബ്ദുല്ല റോയൽ റിസർവിൽ സസ്യജാലങ്ങൾ വളർത്തുന്നതിനും മരുഭൂമിവത്കരണം തടയുന്നതിനും വേണ്ടി മരങ്ങളും കാട്ടുചെടികളും നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
< !- START disable copy paste -->
Powered by Info News For You
< !- START disable copy paste -->
പരിസ്ഥിതി സംരക്ഷണം വർധിപ്പിക്കുകയാണ് വനവൽക്കരണ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് മന്ത്രിയും റിസർവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ തുർകി ബിൻ മുഹമ്മദ് ബിൻ ഫഹദ് പറഞ്ഞു.
വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ 200 ഹെക്ടറിൽ വിത്ത് കൃത്യമായി വിതറാൻ ഡ്രോണുകൾ ഉപയോഗിക്കും. മരം നട്ടുപിടിപ്പിക്കുന്നതിനുള്ള പണച്ചെലവും മനുഷ്യാധ്വാനവും ഡ്രോണുകൾ വഴി കുറയ്ക്കാനാവും. അതിവേഗത്തില്‍ മരങ്ങള്‍ നടാനാകുമെന്നന്നും ഇതിന്റെ പ്രത്യേകതയാണ്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ വർഷം ആദ്യം ആരംഭിച്ച സഊദി, മിഡിൽ ഈസ്റ്റ് ഹരിത സംരംഭങ്ങളുടെ ഭാഗമായി, സഊദി അറേബ്യ വരുന്ന ദശകങ്ങളിൽ രാജ്യത്ത് 10 ബില്യൻ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
Keywords: News, Saudi Arabia, forest, Minister, Saudi Arabia planning to use drones to plant trees in desert.

Comments
Post a Comment