പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതായി ആരോപണം; ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍


ഭുജ്: (www.kvartha.com 26.10.2021) പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ബി എസ് എഫ് ജവാനെ ഗുജറാത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് അറസ്റ്റ് ചെയ്തത്.

ഭുജിലെ ബി എസ് എഫ് ആസ്ഥാനത്ത് വച്ചായിരുന്നു അറസ്റ്റ്. പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി രഹസ്യവിവരങ്ങള്‍ വാട്സ് ആപ് വഴി കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗുജറാത് എ ടി എസ് വ്യക്തമാക്കി. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. ചാരപ്രവര്‍ത്തനത്തിന് ലഭിച്ചിരുന്ന പ്രതിഫലം സഹോദരന്‍ വാജിദിന്റെയും സുഹൃത്ത് ഇഖ്ബാലിന്റെയും അകൗണ്ടുകളിലേക്കായിരുന്നു എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. 

News, National, India, Gujarath, Terror Relation, Arrested, BSF Jawans, Crime, BSF Soldier Arrested In Gujarat's Bhuj For Spying For Pakistan: Report


മാത്രമല്ല, ബി എസ് എഫിന് തെറ്റായ വ്യക്തിവിവരങ്ങളാണ് ഇയാള്‍ നല്‍കിയതെന്നും പറയുന്നു. 1985 ജനുവരി ഒന്നിനാണ് ബി എസ് എഫിന് നല്‍കിയ ജനനതീയതി. എന്നാല്‍ പാസ്പോര്‍ടില്‍ ഇയാള്‍ 1985 ജനുവരി 30 നാണ് ജനിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എ ടി എസ് വൃത്തങ്ങള്‍ പറഞ്ഞു.

രജൗരി ജില്ലയിലെ സലോര സ്വദേശിയാണ് മുഹമ്മദ് സജ്ജാദ്. 2021 ജൂലൈയിലാണ് ഇയാളെ ഭുജ് 74 ബി എസ് എഫ് ബറ്റാലിയനില്‍ വിന്യസിച്ചത്. 2012ലാണ് ഇയാള്‍ ബി എസ് എഫില്‍ ചേര്‍ന്നത്.

Keywords: News, National, India, Gujarath, Terror Relation, Arrested, BSF Jawans, Crime, BSF Soldier Arrested In Gujarat's Bhuj For Spying For Pakistan: Report

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?