ബൈകും കാറും കൂട്ടിയിടിച്ച് അപകടം; മെഡികല്‍ വിദ്യാര്‍ഥി മരിച്ചു
തിരുവനന്തപുരം: (www.kvartha.com 10.10.2021) ബൈകും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡികല്‍ വിദ്യാര്‍ഥി മരിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡികല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി നിതിന്‍ ഹരിയാണ് മരിച്ചത്. കോതമംഗലം സ്വദേശിയാണ്.
ഞായറാഴ്ച രാവിലെ നാല് മണിക്ക് ചന്തവിള കിന്‍ഫ്രയ്ക്ക് സമീപമായിരുന്നു സംഭവം. ബൈകും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊട്ടാരക്കര സ്വദേശി വിഷ്ണു ഗുരുതര പരിക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Thiruvananthapuram, News, Kerala, Death, Accident, Student, Injured, Car, bike, Bike and car collide; Medical student dies
Powered by Info News For You

Comments
Post a Comment