'ഞാനും ഒരു അമ്മയാണ്, അനുപമയുടെ വികാരം എനിക്ക് മനസിലാകും'; പ്രസവിച്ച കുഞ്ഞിനെ നഷ്ടമായ അനുപമയെ ഫോണില്‍ വിളിച്ച് മന്ത്രി വീണജോര്‍ജ്; വീഴ്ചകളില്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി

തിരുവനന്തപുരം: (www.kvartha.com 23.10.2021) അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന സംഭവത്തില്‍ പരാതിക്കാരി അനുപമയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശനിയാഴ്ച രാവിലെ അനുപമ സെക്രടേറിയറ്റില്‍ നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ ഫോണ്‍വിളി.

Veena George intervention in Anupama's child missing case, Thiruvananthapuram, News, Phone call, Minister, Health Minister, Secretariat, Kerala

വീഴ്ചകളില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി അനുപമ പ്രതികരിച്ചു. 'ഞാനും ഒരു അമ്മയാണ്, അനുപമയുടെ വികാരം എനിക്ക് മനസിലാകു'മെന്നാണ് വീണാ ജോര്‍ജ് പറഞ്ഞതെന്നും അനുപമ പറഞ്ഞു.

തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് അമ്മ അനുപമ എസ് ചന്ദ്രന്‍. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണു സമരമെന്നും അനുപമ പറഞ്ഞു. പ്രസവിച്ച് മൂന്നാം നാള്‍ ആണ് അനുപമയ്ക്ക് തന്റെ ആണ്‍കുഞ്ഞിനെ നഷ്ടമായത്.

Keywords: Veena George intervention in Anupama's child missing case, Thiruvananthapuram, News, Phone call, Minister, Health Minister, Secretariat, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?