യുഎസില്‍ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസിനെ സംബന്ധിച്ച് പുതിയ ഉത്തരവിറക്കി
വാഷിങ്ടണ്‍: (www.kvartha.com 21.10.2021) യുഎസില്‍ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസിനെ സംബന്ധിച്ച് പുതിയ ഉത്തരവിറക്കി. മോഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും ബൂസ്റ്റര്‍ ഡോസായി ആദ്യം സ്വീകരിച്ച വാക്‌സിന്‍ തന്നെ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും യുഎസ് വ്യക്തമാക്കി. ഫുഡ് ആന്‍ഡ് ഡ്രഗ്് അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കഴിഞ്ഞ മാസം ഫൈസര്‍ യു എസ് ഉത്തരവിട്ടിരുന്നതിന് പിന്നാലെയാണ് മോഡേണക്കും ജോണ്‍സണ്‍ & ജോണ്‍സണും ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നത്. വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുമ്പ് വിദഗ്ധ സമിതി യോഗം ചേര്‍ന്ന് ആര്‍ക്ക്, എപ്പോള്‍ വാക്‌സിന്‍ നല്‍കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
Keywords: Washington, News, US, World, COVID-19, Vaccine, Health, US Allows Mix-And-Match Booster For Pfizer, Moderna, J&J Covid Vaccines
Powered by Info News For You

Comments
Post a Comment