ഒളിച്ചോടിയ വീട്ടമ്മയെയും യുവാവിനെയും ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കോഴിക്കോട്: (www.kvartha.com 14.10.2021) ഒളിച്ചോടിയ വീട്ടമ്മയെയും യുവാവിനെയും ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ നിന്ന് കാണാതായിരുന്ന ഭര്‍തൃമതിയായ യുവതി റിന്‍സി (29), മലപ്പുറം സ്വദേശി മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഒളിച്ചോടിയ ഇവരെ പൊലീസ് കണ്ടെത്തി സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ വിടുകയായിരുന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ 24-നാണ് കുറുവങ്ങാട്ടെ ഇന്‍ഡസ്ട്രീയല്‍ വര്‍കറായ പ്രസാദിന്റെ ഭാര്യ റിന്‍സിയെയും നാല് വയസുള്ള ഇവരുടെ കുട്ടിയെയും കാണാതായത്. പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ 10-ന് റിന്‍സിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൊയിലാണ്ടി പൊലീസ് ചാര്‍ജ് ചെയ്ത മിസിങ്ങ് കേസിലെ റിന്‍സിയാണിതെന്ന് വ്യക്തമാകുന്നത്. 

News, Kerala, State, Kozhikode, House Wife, Police, Death, Hanged, Housewife and man found dead at Kozhikode lodge



തുടര്‍ന്ന് കൊയിലാണ്ടി എസ് ഐ കെ ടി രഘുവും വനിതാ പൊലീസ് അനഘയും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് 11 ന് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും കാമുകന്‍ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിന്‍സി. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലാക്കിയ കുട്ടിയെ ഭര്‍ത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു.

പിന്നീട് ബുധനാഴ്ചയാണ് റിന്‍സിയെയും നിസാറിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വര്‍ഷമായി വിവാഹിതനായ നിസാറും ഭര്‍തൃമതിയായ റിന്‍സിയും പ്രണയത്തിലായിരുന്നെന്നും റിയാസിനെതിരെ പാലക്കാട് കഞ്ചാവ് കേസും നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.

Keywords: News, Kerala, State, Kozhikode, House Wife, Police, Death, Hanged, Housewife and man found dead at Kozhikode lodge

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?