ആദ്യ ആഴ്ച ഹാജറും യൂണിഫോമും നിര്‍ബന്ധമാക്കില്ല, ക്ലാസിലെ കുട്ടികളുടെ എണ്ണവും ക്രമീകരണവും സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: (www.kvartha.com 02.10.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശവന്‍കുട്ടി. ആദ്യ ആഴ്ച ഹാജറും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്നും ക്ലാസിലെ കുട്ടികളുടെ എണ്ണവും ക്രമീകരണവും സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച അന്തിമ മാര്‍ഗരേഖ അഞ്ചാം തീയതി പുറത്തിറക്കുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. അധ്യാപക സംഘടനകള്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. അധ്യാപക സംഘടനകളുടെ നിര്‍ദേശങ്ങള്‍ അന്തിമ മാര്‍ഗരേഖയില്‍ പരിഗണിക്കും. അസുഖങ്ങളുള്ളവരും ഭിന്നശേഷിക്കാരും സ്‌കൂളില്‍ വരേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Minister, Education, School, Study class, Attendance and uniforms will not be mandatory in first week, schools can decide number and arrangement of students in class: Minister V Sivankutty
Powered by Info News For You

Comments
Post a Comment