കേരളത്തിലെ ഷോളയാർ ഡാം വീണ്ടും അടച്ചു; മഴ കുറഞ്ഞതോടെ അതിരപ്പള്ളി സഞ്ചാരികൾക്കായി തുറന്നു
അതിരപ്പള്ളി: (www.kvartha.com 20.10.2021) കേരളത്തിലെ ഷോളയാർ ഡാം വീണ്ടും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് ബുധനാഴ്ച പുലർചയോടെ ഡാം വീണ്ടും അടച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രണ്ടു വർഷത്തിന് ശേഷമാണ് ഷോളയാർ ഡാം വീണ്ടും തുറന്നത്.
ചൊവ്വാഴ്ച ഷടർ അരയടി താഴ്ത്തിയിരുന്നു. തുടർന്ന് ബുധനാഴ്ച ഡാം പൂർണമായും അടക്കുകയായിരുന്നു.അടിയന്തിര സാഹചര്യം ഉണ്ടായാൽ ഡാം വീണ്ടും തുറക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം മഴ കുറഞ്ഞതിനാൽ അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി വീണ്ടും തുറന്നു. എന്നാൽ മലക്കപ്പാറ റൂട് ഒക്ടോബർ 24 വരെ തുറക്കില്ല.
Keywords: News, State, Kerala, Dam, Closed, Rain, Tourism, Kerala Sholayar Dam closed again.
Powered by Info News For You

Comments
Post a Comment