സാംസ്‌കാരിക വൈവിധ്യങ്ങള്‍ വിളിച്ചറിയിച്ചു കൊണ്ട് ഇന്‍ഡ്യന്‍ പവിലിയന്‍ തുറന്നു; ഉദ്ഘാടനത്തിന് അകമ്പടിയായി ചെണ്ടമേളവും നൃത്തനൃത്യങ്ങളും
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 03.10.2021) ലോക എക്‌സ്‌പോ 2020-ലെ ഇന്‍ഡ്യന്‍ പവിലിയന്‍ വെള്ളിയാഴ്ച കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡ്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹ് മദ് അല്‍ ബന്ന, സ്‌പെഷ്യല്‍ സെക്രടറി എസ് കിഷോര്‍, ഇന്‍ഡ്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമാന്‍പുരി, ലുലു ഫിനാന്‍ഷ്യന്‍ ഹോള്‍ഡിങ്സ് എം ഡി അദീബ് അഹ് മദ്, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവര്‍ സന്നിഹിതരായിരുന്നു. ചെണ്ടമേളവും ഇന്‍ഡ്യന്‍ തനിമ വിളിച്ചോതുന്ന നൃത്തനൃത്യങ്ങളും ഉദ്ഘാടനത്തിന് അകമ്പടിയായി.
Keywords: Dubai, News, Gulf, World, Inauguration, Minister, Piyush Goyal, Expo 2020 Dubai, Piyush Goyal inaugurated India Pavilion at Expo 2020 Dubai
Powered by Info News For You

Comments
Post a Comment