ലിസ്റ്റ് ചോദിച്ചു, അത് നൽകി; കെപിസിസി പട്ടികയിൽ താനും ഉമ്മൻ ചാണ്ടിയും ഒരു സമ്മർദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 13.10.2021) കെപിസിസി പട്ടികയിൽ താനോ ഉമ്മൻ ചാണ്ടിയോ ഒരു സമ്മർദവും ചെലുത്തിയിട്ടില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോൾ. ലിസ്റ്റ് ചോദിച്ചു, അത് നൽകി. അല്ലാതെ ഞങ്ങളുടെ സമ്മർദത്തിൽ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൈകമാൻഡുമായി ചോദിച്ച് തീരുമാനമെടുക്കട്ടെയെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഗ്രൂപുകൾ സമ്മർദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടൻ പുറത്തുവരണമെന്നും ചെന്നിത്തല പറഞ്ഞു. രണ്ട് മൂന്ന് വട്ടം ഇത്തവണ ചർച നടത്തിയെന്നും കഴിഞ്ഞ തവണ ഇതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി.
കെപിസിസി പുനസംഘടനയിൽ ഇത്തവണ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് വനിതകളുണ്ടാവില്ലെന്നാണ് സൂചന. മൂന്ന് വൈസ് പ്രസിഡൻ്റുമാരാകും ഉണ്ടാവുക. രമണി പി നായർ, ദീപ്തി മേരി വർഗീസ്, ഫാത്വിമ റോഷ്ന എന്നിവർ ജനറൽ സെക്രടറിമാരാകും.
Keywords: News, Thiruvananthapuram, Kerala, State, Top-Headlines, Politics, News, KPCC, Oommen Chandy, Ramesh Chennithala, Congress, Ramesh Chennithala said that he and Oommen Chandy did not put any pressure on the KPCC list.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment