ലക്ഷങ്ങൾ വിലമതിക്കുന്ന എം ഡി എം എയുമായി കാസർകോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ; മുഖ്യകണ്ണിയെന്ന് എക്സൈസ്

തിരുവനന്തപുരം: (www.kasargodvartha.com 21.10.2021) എം ഡി എം എയുമായി കാസർകോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്​ദുൽ സമദ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. അന്താരാഷ്​ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണിത്.
   
Thiruvananthapuram, Kerala, Kasaragod, News, Drugs, MDMA, Arrest, Police, Excise, Cash, Manjeshwaram, Investigation, Wayanad, Thrissur, Ernakulam, Kollam, Kasargod native arrested in Thiruvananthapuram with MDMA.

എക്സൈസ് എൻഫോഴ്സ്മൻെറ്​ സ്ക്വാഡ് സി ഐ, ടി അനികുമാറിന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പട്ടം മുട്ടടയിൽ നിന്നാണ് സമദ് അറസ്റ്റിലായത്. നഗരത്തിൽ യുവാക്കൾക്ക് ലഹരിമരുന്ന് എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് അബ്ദുൽ സമദെന്ന് എക്‌സൈസ് പറഞ്ഞു.

ബെംഗ്ളൂറിൽ നിന്നും വാങ്ങുന്ന ലഹരിമരുന്ന് കാസർകോട്, വയനാട്, തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിലെ ലഹരി റാകെറ്റിന് കൈമാറുന്നത് ഇയാളാണെന്നും എക്സൈസ് കൂട്ടിച്ചേർത്തു. എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ, എസ്​ മധുസൂദനൻ നായർ, പ്രിവൻറിവ് ഓഫിസർമാരായ രാജേഷ് കുമാർ, മണികണ്​ഠൻ നായർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുബിൻ, ശംനാദ്, വിപിൻ ബിജു, ശ്രീലാൽ അഭിഷേക്, വനിത സിവിൽ എക്സൈസ് ഓഫിസർ ഷിനിമോൾ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.


Keywords: Thiruvananthapuram, Kerala, Kasaragod, News, Drugs, MDMA, Arrest, Police, Excise, Cash, Manjeshwaram, Investigation, Wayanad, Thrissur, Ernakulam, Kollam, Kasargod native arrested in Thiruvananthapuram with MDMA.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?