'സ്വാദിഷ്ടമായ സാമ്പാര്‍ പാകം ചെയ്തില്ല'; അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ്


ബെംഗ്‌ളൂറു: (www.kvartha.com 15.10.2021) സ്വാദിഷ്ടമായ സാമ്പാര്‍ പാകം ചെയ്തില്ലെന്നാരോപിച്ച് യുവാവ് അമ്മയെയും സഹോദരിയെയും വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ്. കേസില്‍ 24കാരനായ മഞ്ജുനാഥ് ഹസ്ലാര്‍ അറസ്റ്റിലായി. ഇയാളുടെ അമ്മ പാര്‍വതി നാരായണ ഹസ്ലാര്‍(42), സഹോദരി രമ്യ നാരായണ ഹസ്ലാര്‍(19) എന്നിവരാണ് കൊല്ലപ്പെട്ടത്.

കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന സ്ഥലത്താണ് ദാരുണസംഭവം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രതിയായ മഞ്ജുനാഥ് സ്ഥിരം മദ്യപാനിയാണ്. കഴിഞ്ഞ ദിവസം അമ്മയുണ്ടാക്കിയ സാമ്പാറിനെച്ചൊല്ലി തര്‍ക്കമുണ്ടായി. അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിന് പുറമെ, വായ്പയെടുത്ത് സഹോദരിക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ തീരുമാനത്തെയും ഇയാള്‍ ചോദ്യം ചെയ്തു. എന്നാല്‍ സഹോദരിക്ക് ഫോണ്‍ വാങ്ങുന്നതിനെ എതിര്‍ക്കാന്‍ വരേണ്ടെന്ന് അമ്മ പറഞ്ഞു.

News, National, India, Bangalore, Crime, Murder case, Youth, Arrested, Police, Complaint, Father, Karnataka: Youth kills woman and girl for ‘not cooking tasty sambar'


പിന്നീടുണ്ടായ വഴക്കില്‍ ഇയാള്‍ കയ്യില്‍ കരുതിയ നാടന്‍ തോക്കുപയോഗിച്ച് അമ്മയെ വെടിവയ്ക്കുകയായിരുന്നു. തടയാനെത്തിയ സഹോദരിക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതാവാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും കണ്ടത്. തുടര്‍ന്ന് പിതാവാണ് സംഭവം അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, National, India, Bangalore, Crime, Murder case, Youth, Arrested, Police, Complaint, Father, Karnataka: Youth kills woman and girl for ‘not cooking tasty sambar'

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?