തലയ്ക്കടിയേറ്റ് യുവാവ് മരിച്ച സംഭവം; അഭിഭാഷകന്‍ അറസ്റ്റില്‍
തൃശ്ശൂര്‍: (www.kvartha.com 29.10.2021) തിരൂരില്‍ തലയ്ക്കടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ യുവ അഭിഭാഷകന്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഭിഭാഷകന്‍ പി ആര്‍ സജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
അഭിഭാഷകനായ പിആര്‍ സജേഷിന്റെ തൃശൂര്‍ തിരൂരിലെ വീട്ടിലായിരുന്നു സംഭവം. സുഹൃത്തുക്കളായ മണികണ്ഠനും സജേഷും മദ്യപാനത്തിനിടെ വാക്കേറ്റവും ബഹളവുമുണ്ടായി. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു.
അഭിഭാഷകന്‍ ദീര്‍ഘകാലമായി മദ്യത്തിനും ലഹരിയ്ക്കും അടിമയാണെന്നും ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസമെന്നും നാട്ടുകാര്‍ പറയുന്നു. തിരൂര്‍ സ്വദേശിയായ കൊല്ലപ്പെട്ട മണികണ്ഠന്‍ അവിവാഹിതനാണ്. സംഭവത്തില്‍ വിയ്യൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Keywords: Thrissur, News, Kerala, Killed, Crime, Death, Police, Case, Lawyer, Arrest, Arrested, Man died in Thrissur; Lawyer arrested
Powered by Info News For You

Comments
Post a Comment