നിയന്ത്രണംവിട്ട കാര്‍ റോഡിരികിലെ മതിലില്‍ ഇടിച്ച് വെള്ളക്കെട്ടില്‍ തല കീഴായി മറിഞ്ഞ് അപകടം
തൃശൂര്‍: (www.kvartha.com 19.10.2021) നിയന്ത്രണംവിട്ട കാര്‍ റോഡിരികിലെ മതിലില്‍ ഇടിച്ച് വെള്ളക്കെട്ടില്‍ തല കീഴായി മറിഞ്ഞ് അപകടം. പന്നിത്തടം മാത്തൂര്‍ പാടത്താണ് സംഭവം. കാര്‍ ഓടിച്ചിരുന്ന തെക്കുമുറി സ്വദേശി മടപ്പാട്ടുപറമ്പില്‍ സലാം നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. എതിരെ വന്ന ബൈകിന് സൈഡ് കൊടുക്കാനായി കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോഡിരികിലെ മതിലില്‍ ഇടിക്കുകയും തല കീഴായി മറിയുകയുമായിരുന്നു.
അതേസമയം തൃശൂര്‍ ജില്ലയിലെ പീച്ചി, വാഴാനി, ചിമ്മിനി, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളെല്ലാം നിറഞ്ഞു. ഇടവേളയുണ്ടെങ്കിലും പെയ്യുന്നതു കനത്ത മഴയായതിനാല്‍ ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുതലാണ്. മലമ്പുഴ ഡാമും ആളിയാര്‍ ഡാമും തുറന്നതോടെ ഭാരതപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Thrissur, News, National, Accident, Bike, Car, Road, Car overturned out of control into water on roadside
Powered by Info News For You

Comments
Post a Comment