തുടര്‍ചയായ മഴയില്‍ റോഡില്‍ വെള്ളം നിറഞ്ഞു; നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു

ആലപ്പുഴ: (www.kvartha.com 13.10.2021) മാന്നാറില്‍ നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു. വലിയകുളങ്ങര ചേനശേരി കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. ചെന്നിത്തല പുത്തന്‍കുളങ്ങര ബന്ധുവീട് സന്ദര്‍ശിക്കാന്‍ വന്ന കല്ലുമല സ്വദേശികളായ പ്രായമായ അമ്മയും, മകളും കൊച്ചുമക്കളും അടങ്ങിയ കുടുബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.

തുടര്‍ചയായ മഴയെ തുടര്‍ന്ന് കുളത്തിലെ ജലനിരപ്പ് ഉയര്‍ന്ന് റോഡിലേക്ക് വെള്ളം കയറിയിരുന്നു. റോഡില്‍ വെള്ളം നിറഞ്ഞ് കുളവും റോഡും തിരിച്ചറിയാന്‍ കഴിയാത്തതിനാലായിരുന്നു അപകടം. നാട്ടുകാര്‍ ഇവരെ കാറില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. കുളത്തില്‍ ഉണ്ടായിരുന്ന മരക്കുറ്റിയില്‍ ഇടിച്ച് കാര്‍ നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Alappuzha, News, Kerala, Car, Rain, Road, Accident, Car went out of control and overturned into the pool

Keywords: Alappuzha, News, Kerala, Car, Rain, Road, Accident, Car went out of control and overturned into the pool


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?