സിനിമയെടുക്കാനും ഗവേഷണം ചെയ്യാനും ഉണ്ണാനും ഉറങ്ങാനുംവരെ പറ്റുന്ന ബിസിനസ് പാര്‍ക്; ഭൂമിയിലെ സൗകര്യങ്ങള്‍ പോരെങ്കില്‍ ബഹിരാകാശത്തേയ്ക്ക് പോരാന്‍ ജെഫ് ബെസോസിന്റെ ക്ഷണം
ന്യൂയോര്‍ക്: (www.kvartha.com 27.10.2021) ബഹിരാകാശത്ത് ബിസിനസ് പാര്‍ക് തുടങ്ങുമെന്ന് ശതകോടീശ്വരനും ബഹിരാകാശ വിനോദസഞ്ചാര കമ്പനിയായ ബ്ലൂ ഒറിജിന്റെ ഉടമസ്ഥനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്. സിനിമയെടുക്കാനും ഗവേഷണം ചെയ്യാനും ഉണ്ണാനും ഉറങ്ങാനും ഭൂമിയിലെ സൗകര്യങ്ങള്‍ പോരെങ്കില്‍ ഇനി ബഹിരാകാശത്തേയ്ക്ക് പോരാനാണ് ബെസോസിന്റെ ക്ഷണം
'ഓര്‍ബിറ്റല്‍ റീഫ്' എന്നു പേരിട്ടിരിക്കുന്ന, 32,000 ചതുരശ്രയടി വലിപ്പമുള്ള ബഹിരാകാശ പാര്‍കില്‍ ഒരേ സമയം 10 പേര്‍ക്ക് കഴിയാനുള്ള സൗകര്യമുണ്ട്. ബഹിരാകാശ ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിന്റെ പുതിയ പദ്ധതിയാണ് ബെസോസ് പ്രഖ്യാപിച്ചത്. ബഹിരാകാശത്തെ ഭാരമില്ലാത്ത അവസ്ഥ ഈ ബിസിനസ് പാര്‍കില്‍ ആസ്വദിക്കാം. സ്‌പേസ് പോടെലുമുണ്ടാകും.
സിയെറ സ്‌പേസും ബോയിങ്ങുമാണ് പദ്ധതിയില്‍ ബ്ലൂ ഒറിജിനുമായി കൈ കോര്‍ക്കുന്നത്. 2030 ന് അകം സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, പദ്ധതിയുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്ലൂ ഒറിജിനായി പ്രതിവര്‍ഷം 7490 കോടി രൂപ (100 കോടി യു എസ് ഡോളര്‍) ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബെസോസ് പദ്ധതിക്കായി വന്‍ തുക മുടക്കുമെന്നാണ് വിവരം.
Powered by Info News For You

Comments
Post a Comment