അഞ്ചരക്കണ്ടി പുഴയില്‍ നീന്തുന്നതിനിടയില്‍ യുവാവിനെ കാണാതായി
കണ്ണൂര്‍: (www.kasargodvartha.com 06.10.2021) അഞ്ചരക്കണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. പാളയത്തിനടുത്ത ബാവോട് സ്വദേശിയായ 27കാരനെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം മരം മുറിച്ച ശേഷം പുഴ നീന്തിക്കടക്കാനുള്ള ശ്രമത്തിനിടയില്‍ ഒഴുക്കില്‍പെടുകയായിരുന്നു.
കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം സ്ഥലത്തെത്തി ഏറെ വൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂത്തുപറമ്പ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് ശക്തമായ നീരൊഴുക്കാണ് പുഴയിലുള്ളത്. തിരച്ചിലും ദുര്‍ഘടമാണ്. ഫയര്‍ഫോഴ്‌സിന്റെ സ്കൂബ ടീമിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്.
Keywords: Kannur, News, Kerala, Top-Headlines, Missing, Drown, Police, River, Youth went missing in Ancharakandi river
Powered by Info News For You

Comments
Post a Comment