നിയന്ത്രണംവിട്ട ബൈക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ചാരുംമൂട്: (www.kvartha.com 14.10.2021) നിയന്ത്രണംവിട്ട ബൈക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. നൂറനാട് പാലമേല്‍ ആദിക്കാട്ടുകുളങ്ങര പണിക്കരയ്യത്ത് ശാഹുല്‍ ഹമീദിന്റെ മകന്‍ ഇര്‍ഫാന്‍ (17) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെ പള്ളിമുക്ക്-ആനയടി റോഡില്‍ പണയില്‍ വച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ഇര്‍ഫാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
Keywords: News, Kerala, Accident, Student, Death, Hospital, Student died when bike collided with an electric post
Powered by Info News For You

Comments
Post a Comment