പാകിസ്താന്റെ ആണവ പദ്ധതികളുടെ പിതാവ് ഡോ.അബ്ദുല്‍ ഖദീര്‍ ഖാന്‍ അന്തരിച്ചു

ഇസ്ലാമാബാദ്: (www.kvartha.com 10.10.2021) പാകിസ്താന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞന്‍ ഡോ.അബ്ദുല്‍ ഖദീര്‍ ഖാന്‍ (85) അന്തരിച്ചു. 1936-ല്‍ ഭോപാലിലാണ് ജനനം. ഏറെ നാളായി അസുഖബാധിതനായി കഴിയുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയും ചെയ്തു.

ആണവ രഹസ്യങ്ങള്‍ ചോര്‍ത്തി വിറ്റതിന് 2004 ല്‍ വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട് കുറ്റം ഏറ്റുപറയുകയും അന്നത്തെ പ്രസിഡന്റ് മുഷ്റഫ് മാപ്പ് നല്‍കുകയും ചെയ്തു. കോടതി വിധിയും അനുകൂലമായതോടെ 2009 ഫെബ്രുവരിയില്‍ അദ്ദേഹത്തെ തടങ്കലില്‍ നിന്ന് വിട്ടയച്ചു.

Dr Abdul Qadeer Khan, father of Pakistan's nuclear programme, passes away at 85, Islamabad, Pakistan, Researchers, Dead, Obituary, News, World

മറ്റ് രാജ്യങ്ങള്‍ക്ക് ആണവായുധ സാങ്കേതിക വിദ്യ കൈമാറിയതില്‍ ഖാദിര്‍ ഖാനുള്ള പങ്ക് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക പാകിസ്താന് കൈമാറിയിരുന്നു.

Keywords: Dr Abdul Qadeer Khan, father of Pakistan's nuclear programme, passes away at 85, Islamabad, Pakistan, Researchers, Dead, Obituary, News, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?