മുന്നറിയിപ്പ് നൽകാൻ വൈകി എന്ന ആരോപണത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജൻ; ഡാമുകൾ തുറക്കുന്നത് പകൽ സമയം മാത്രം

തിരുവനന്തപുരം: (www.kvartha.com 18.10.2021) മുന്നറിയിപ്പ് നൽകാൻ വൈകി എന്ന ആരോപണത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജൻ. മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് ലഭിച്ച ഉടൻ പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News, Kerala, State, Thiruvananthapuram, Minister, Allegation, Warning, Idukki, Dam, Social Media, Fake, News, Revenue Minister K Rajan has responded to the allegation that the warning was delayed.

അതേസമയം ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ടത് ഇല്ലെന്നും ഡാമുകൾ തുറക്കേണ്ടി വന്നാൽ പകൽ സമയം മാത്രമേ തുറക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. കക്കി ഡാം 11 മണിക്ക് തുറക്കുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വാർത്ത പ്രചരിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords: News, Kerala, State, Thiruvananthapuram, Minister, Allegation, Warning, Idukki, Dam, Social Media, Fake, News, Revenue Minister K Rajan has responded to the allegation that the warning was delayed.



< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?