പോക്‌സോ കേസില്‍ കുടുങ്ങിയ മോന്‍സന്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മുന്‍ മാനേജര്‍
കൊച്ചി: (www.kvartha.com 28.10.2021) മോന്‍സന്‍ മാവുങ്കലിനെതിരെ വീണ്ടും പീഡനപരാതിയുമായി ഒരു യുവതി കൂടി. മുന്‍ മാനേജര്‍ ആണ് പരാതി നല്‍കിയത്. മോന്‍സന്റെ കൂടെ ജോലി ചെയ്യുമ്പോഴാണ് പീഡനം നടന്നതെന്ന് ക്രൈം ബ്രാഞ്ചിന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, മോന്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ നേരത്തെ കേസ് എടുത്തിട്ടുണ്ട്. മോന്‍സനെതിരായ പോക്‌സോ കേസില്‍ കോടതി പരാതിക്കാരിയുടെ രഹസ്യ മൊഴി എടുത്തു. ബുധനാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി. കലൂരിലെ രണ്ട് വീട്ടില്‍വച്ച് നിരവധി വട്ടം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്നും പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു.
നോര്‍ത് പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ പുരാവസ്തു വിതരണക്കാരന്‍ സന്തോഷ് നല്‍കിയ പരാതിയില്‍ മോന്‍സന്‍ മാവുങ്കലിനെ നവംബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. എറണാകുളം (അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
Powered by Info News For You

Comments
Post a Comment