ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രം 'ഐന്‍ ദുബൈ' തുറന്നു

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 22.10.2021) വിനോദസഞ്ചാരരംഗത്തെ പുതിയ ആകര്‍ഷണമായ ലോകത്തിലെ ഏ റ്റവും വലിയ നിരീക്ഷണചക്രം (ഒബ്‌സര്‍വേഷന്‍ വീല്‍) ദുബൈയില്‍ തുറന്നു. 'ഐന്‍ ദുബൈ' എന്നുപേര് നല്‍കിയ ഇതിന്റെ ഉദ്ഘാടനം ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നിര്‍വഹിച്ചു. ധനകാര്യമന്ത്രി മുഹമ്മദ് ഹാദി അല്‍ ഹുസൈനി സംബന്ധിച്ചു.

ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതായിരിക്കും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചക്രമെന്ന് ശൈഖ് അഹമ്മദ് റാശിദ് പറഞ്ഞു. ദുബൈ നഗരത്തിന്റെ ഭംഗി ആകാശത്തുനിന്ന് ആസ്വദിക്കാനുള്ള അവസരമാണിത് സന്ദര്‍ശകര്‍ക്ക് തുറന്നിടുന്നത്. 48 കാബിനുകളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഒരുതവണ ചക്രം ഉയര്‍ന്ന് താഴുന്നതിന് 38 മിനിറ്റെടുക്കും. ഒരേസമയം, 1750 പേര്‍ക്ക് ഇതിലിരുന്ന് കാഴ്ചകള്‍ കാണാം.

Dubai, News, Gulf, World, Inauguration, Observation wheel, Reported by Qasim Udumbunthala, Inside Ain Dubai, world's tallest and largest observation wheel

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രെയിനുകളാണ് ചക്രക്കാലുകള്‍ക്ക് കരുത്തുപകരാന്‍ ഉപയോഗിച്ചിരിക്കുന്നത്. 11,200 ടണ്‍ ഉരുക്ക് ഇതിന്റെ നിര്‍മിതിക്കായി ഉപയോഗിച്ചിട്ടുണ്ട്. ഈഫല്‍ ടവര്‍ നിര്‍മാണത്തിന് ഉപയോഗിച്ചതിനേക്കാള്‍ 33 ശതമാനം അധികമാണിത്. 10 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനിയറിങ് വൈദഗ്ധ്യം ഐന്‍ ദുബൈ സാധ്യമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: Dubai, News, Gulf, World, Inauguration, Observation wheel, Reported by Qasim Udumbunthala, Inside Ain Dubai, world's tallest and largest observation wheel 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?