മദ്യം വാങ്ങാനെത്തിയ ഒരാളോടൊപ്പം വന്നയാളെന്ന വ്യാജേന ബിവറേജസ് ഷോപില്‍ നിന്ന് 'ഓള്‍ഡ് മങ്ക് റം' കൈക്കലാക്കി മുങ്ങി; സിസിടിവിയില്‍ കുടുങ്ങിയ കള്ളന്‍ വൈറലായി, ഒടുവില്‍ പിടിയില്‍


കൊല്ലം: (www.kvartha.com 26.10.2021) മദ്യം വാങ്ങാനെത്തിയ ഒരാളോടൊപ്പം വന്നയാളെന്ന വ്യാജേന ബിവറേജസ് ഷോപില്‍ നിന്ന് മദ്യം കൈക്കലാക്കി മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശ്രാമത്തെ ബിവറേജസ് സെല്‍ഫ് സെര്‍വീസ് കൗണ്ടറില്‍ നിന്ന് മദ്യം മോഷ്ടിച്ച ബിജു(32)വാണ് പൊലീസ് പിടിയിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 

മോഷണം നടക്കുന്നതിന് മുമ്പ് എസ് ഐ ആര്‍ രതീഷ്‌കുമാറുമായി സംസാരിച്ചതാണ് ഇയാള്‍ക്ക് വിനയായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ സുഹൃത്തുക്കളെ കാണാന്‍ ബിജുവും കൂട്ടുകാരും എത്തിയിരുന്നു. സുരക്ഷാ ജീവനക്കാര്‍ അകത്തേക്ക് കയറാന്‍ സമ്മതിക്കാത്തതോടെ വാക്കുതര്‍ക്കമായി. ഈ സമയം അതുവഴി പോയ എസ ്ഐ സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചു. ഈ സമയം എസ് ഐയോട് ബിജുവാണ് സംസാരിച്ചത്. അതിന് ശേഷമാണ് മോഷണം നടക്കുന്നത്. 

News, Kerala, State, Theft, Liquor, Beverages Corporation, CCTV, Social Media, Man arrested for theft liquor in beverages shop


രാത്രി എട്ടേ മുക്കാലോടെ കൗണ്ടറിലെത്തിയ ബിജു അവിടെ ചുറ്റിപ്പറ്റി നിന്നശേഷം ആരുടെയും ശ്രദ്ധില്‍പെടാതെ 910 രൂപ വിലയുള്ള ഓള്‍ഡ് മങ്ക് റം കൈക്കലാക്കി മദ്യം വാങ്ങാനെത്തിയ ഒരാളൊപ്പം വന്ന ആളെന്ന വ്യാജേന മുങ്ങുകയായിരുന്നു. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് മോഷണ വിവരം മനസിലായത്. ഇതോടെ മോഷണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കൊല്ലം ഈസ്റ്റ് ഫോര്‍ട് പൊലീസ് പ്രതിയെ പിടികൂടിയത്.

ബിജു മാസ്‌ക് അണിഞ്ഞിരുന്നെങ്കിലും ശരീരപ്രകൃതവും വസ്ത്രവും എസ് ഐ മനസിലാക്കിയിരുന്നു. ഈ  ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയും ചെയ്തു.

Keywords: News, Kerala, State, Theft, Liquor, Beverages Corporation, CCTV, Social Media, Man arrested for theft liquor in beverages shop

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?