കക്കി ഡാം തുറക്കുന്നതിന് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്, ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വിധമുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: (www.kvartha.com 18.10.2021) കക്കി ഡാം തുറക്കുന്നതിന് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ആശങ്കരാകേണ്ടതില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍. ആനത്തോടില്‍ നിന്നാണ് കക്കി ഡാം ആരംഭിക്കുന്നത്. ആദ്യത്തെ നാല് മണിക്കൂറിനുള്ളില്‍ പമ്പാ-തൃവേണി നദിയിലൂടെയാണ് ആദ്യം വെള്ളം വരിക. പിന്നീടാണ് പെരുന്തേനരുവിയിലേക്ക് പ്രവേശിക്കുക. 

അവിടെ കക്കാട്ടാര്‍ എന്ന ആറ് വരും. വടശേരിക്കര വരുമ്പോഴാണ് കല്ലാറ് ചേരുന്നത്. ഏതാണ്ട് 20 മണിക്കൂറോളം എടുക്കും ഈ വെള്ളം കുട്ടനാട് എത്താന്‍. നല്ല മഴ പെയ്താല്‍ മാത്രമേ ഈ സാഹചര്യത്തില്‍ മാറ്റം വരികയുള്ളൂ. ജനങ്ങളെ സുരക്ഷിതരാക്കാന്‍ വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Thiruvananthapuram, News, Kerala, Fake, Minister, K Rajan, Message, Don't spread fake messages that will scare people: Minister K Rajan

ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വിധമുള്ള വ്യാജ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. അനാവശ്യ ആശങ്കകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Keywords: Thiruvananthapuram, News, Kerala, Fake, Minister, K Rajan, Message, Don't spread fake messages that will scare people: Minister K Rajan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?