നെറ്റ് പരീക്ഷ നീട്ടിവച്ചു; പുതിയ സമയക്രമം പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 02.10.2021) കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) നീട്ടിവച്ചു. ഒക്ടോബര്‍ ആറ് മുതല്‍ 18 വരെയാണ് നേരത്തെ പരീക്ഷ നടത്താന്‍ പ്രഖ്യാപിച്ച സമയക്രമം.
എന്നാല്‍ യുജിസി നെറ്റ് പരീക്ഷ ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരേയും 17 മുതല്‍ 18 വരേയും ആയിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഈ സമയത്ത് മറ്റുചില പരീക്ഷകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്.
Keywords: New Delhi, News, National, Examination, Date, NET, Postponed, NET exam postponed; New schedule announced
Powered by Info News For You

Comments
Post a Comment