കാറും ബൈകും കൂട്ടിയിടിച്ച് ജി എസ് ടി വകുപ്പിലെ ജീവനക്കാരന് ദാരുണാന്ത്യം
കോഴിക്കോട്: (www.kvartha.com 17.10.2021) വാഹനാപകടത്തില്‍ ജി എസ് ടി വകുപ്പിലെ ജീവനക്കാരന് ദാരുണാന്ത്യം. നരിക്കുനി കുട്ടമ്പൂര്‍ ഒഴുക്കോട്ടുകണ്ടിയില്‍ വി കെ ഷിജു (47) ആണ് മരിച്ചത്. വയനാട് റോഡില്‍ മൂഴിക്കലില്‍ കാറും ബൈകും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ജി എസ് ടി ഇന്റലിജന്‍സ് സ്‌ക്വാഡിലെ ഡ്രൈവറായ ഷിജു ജോലി കഴിഞ്ഞ് കുന്നമംഗലത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് ബൈകില്‍ പോകവേയാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്. ഉടന്‍തന്നെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതരായ കരുണാകരന്‍ നായരുടെയും കുട്ടിമാളു അമ്മയുടെയും മകനാണ്. ഭാര്യ: പ്രിന്‍സി. മകള്‍: വിസ്മയ. സഹോദരങ്ങള്‍: ശുഭ, ഷീബ.
Powered by Info News For You

Comments
Post a Comment