'കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയ ഗുല്‍സാറിന്റെ പങ്കാളി'; ബാരാമുല്ലയില്‍ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാ സേന


ശ്രീനഗര്‍: (www.kvartha.com 28.10.2021) ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ കുല്‍ഗാം സ്വദേശിയായ ജാവിദ് അഹ് മദ് വാനിയെന്ന ഭീകരനെ വധിച്ചതായി സുരക്ഷാ സേന. ഒരു സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്താനുള്ള പദ്ധതി ഭീകരന്‍ തയ്യാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയ ഭീകരന്‍ ഗുല്‍സാറിന്റെ പങ്കാളിയായിരുന്നു ഇയാളെന്നും പൊലീസ് വ്യക്തമാക്കി. തോക്കും തിരകളും ഗ്രനേഡും ഇയാളില്‍ നിന്ന് കണ്ടെടുത്തതായും അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കും ഏറ്റിരുന്നു. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചതോടെ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 

News, National, India, Jammu, Kashmir, Srinagar, Police, Killed, Terrorists, Terrorist, 'On Mission To Target Shopkeeper', Shot Dead In J&K: Police


അതിനിടെ കഴിഞ്ഞ ദിവസം കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മടങ്ങിയതിന് പിന്നാലെ ബന്ദിപ്പോറയില്‍ ഗ്രനേഡ് ആക്രമണമുണ്ടായി. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ആറ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റെന്നും സൈന്യത്തിന് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി സ്വകാര്യ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: News, National, India, Jammu, Kashmir, Srinagar, Police, Killed, Terrorists, Terrorist, 'On Mission To Target Shopkeeper', Shot Dead In J&K: Police

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?