കളിച്ച് കൊണ്ടിരിക്കെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി വയലിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
വേങ്ങര: (www.kvartha.com 14.10.2021) വയലിലെ വെള്ളക്കെട്ടില്‍ കളിച്ച് കൊണ്ടിരിക്കെ ഏഴുവയസുകാരി മുങ്ങി മരിച്ചു. എ ആര്‍ നഗര്‍ കുറ്റൂര്‍ ഫസലിയ റോഡിലെ തിരുത്തി റാഫിയുടെയും സുനീറയുടെയും മകള്‍ റഷ ഫാത്വിമ ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.
ചെറാട്ടില്‍ പള്ളിക്കടുത്ത് വീടിന് സമീപമുള്ള പാടത്ത് കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ഇവിടെ കളിക്കാനിറങ്ങിയതായിരുന്നു റഷ ഫാത്വിമയെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതിനിടെ വെള്ളത്തില്‍ മുങ്ങിയാണ് അപകടം സംഭവിച്ചത്.
ഉടന്‍തന്നെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാടംചിന സ്‌കൂളിലും എ ആര്‍ നഗര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസയിലും രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: റജാ ഫാത്വിമ, മുഹമ്മദ് ആദില്‍.
Powered by Info News For You

Comments
Post a Comment