കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിഗ്ങുവില്‍ യുവാവിന് അതിക്രൂര മര്‍ദനം; ഒരാള്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി: (www.kvartha.com 22.10.2021) കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിഗ്ങു അതിര്‍ത്തിയില്‍ ഒരാളെ അതിക്രൂര മര്‍ദനത്തിനിരയാക്കിയെന്ന സംഭവത്തില്‍ നിഹാംഗ് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ അറസ്റ്റില്‍. കോഴിഫാമില്‍നിന്ന് വണ്ടിയില്‍ കോഴികളെ കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം. കോഴിയെ നല്‍കാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ചതിനാണ് മര്‍ദിച്ചതെന്നും പരിക്കേറ്റ മനോജ് പസ്വാന്‍ പറയുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് ഒരു യുവാവിനെ നിഹാംഗുകള്‍ അതിക്രൂരമായി കൊലപ്പെടുത്തി പൊലീസ് ബാരികേഡില്‍ കെട്ടിത്തൂക്കിയത്. സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ക്രൂരത. പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയില്‍ വീണ്ടും ഒരാള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

New Delhi, News, National, Crime, Arrest, Arrested, Police, Farmers, Protest, Attack, Another Attack At Farmers' Protest Site, 1 'Nihang' Member Arrested

Keywords: New Delhi, News, National, Crime, Arrest, Arrested, Police, Farmers, Protest, Attack, Another Attack At Farmers' Protest Site, 1 'Nihang' Member Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?