'ബാപ്പുവിനെ നമിക്കുന്നു, ഉദാത്തമായ തത്വങ്ങള്‍ ആഗോളതലത്തില്‍ പ്രസക്തം, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തിയും'; ഗാന്ധി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി


ന്യൂഡെല്‍ഹി: (www.kvartha.com 02.10.2021) ഇന്‍ഡ്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികത്തില്‍ ബാപ്പുവിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. 

മോദിയുടെ ട്വീറ്റ് ഇങ്ങന: ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്വങ്ങള്‍ ആഗോളതലത്തില്‍ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അത് ശക്തി നല്‍കുന്നു.

News, National, India, New Delhi, Mahatma Gandhi, Narendra Modi, Twitter, Social Media, PM Modi tweets on Gandhi Jayanthi day


മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികത്തില്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവര്‍ പുഷ്പാര്‍ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി സര്‍വ മത പ്രാര്‍ഥനയും നടക്കും. സംസ്ഥാന സര്‍കാരുകളും ഗാന്ധി ജയന്തി കൊണ്ടാടും.

1869 ഒക്ടോബര്‍ രണ്ടിനാണ് ഗുജറാത്തിലെ പോര്‍ബന്തറില്‍ ഗാന്ധി ജനിക്കുന്നത്. ബ്രിടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ശേഷം ദക്ഷിണാഫ്രികയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്‍ഡ്യയില്‍ തിരിച്ചെത്തി നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്‍ഡ്യ മൂവ്‌മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്‍ഡ്യന്‍ സമരത്തിലെ അവിസ്മരണീയ സംഭവമായി തീര്‍ന്നു.

അഹിംസാ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.

Keywords: News, National, India, New Delhi, Mahatma Gandhi, Narendra Modi, Twitter, Social Media,  PM Modi tweets on Gandhi Jayanthi day

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?