സംസ്ഥാന അവാര്‍ഡ് നേട്ടം ഇരട്ടി മധുരമെന്ന് നര്‍ത്തകന്‍ ബിജു ധ്വനിതരംഗ്; അര്‍ഹനാക്കിയത് മലയാളികള്‍ ഇരുകൈയോടെ സ്വീകരിച്ച 'സൂഫിയും സുജാതയും' എന്ന സിനിമയിലെ നൃത്തരംഗങ്ങള്‍

കൊച്ചി: (www.kvartha.com 20.10.2021) ഇത് ഇരട്ടി മധുരം. ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കൊറിയോഗ്രാഫറായി തിരഞ്ഞെടുത്ത ബിജു ധ്വനിതരംഗ് തനിക്ക് ലഭിച്ച അവാര്‍ഡിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ. മലയാളികള്‍ ഇരുകൈയോടെ സ്വീകരിച്ച 'സൂഫിയും സുജാതയും' എന്ന സിനിമയിലെ നൃത്തരംഗങ്ങള്‍ക്കാണ് ബിജുവിനെ തേടി അവാര്‍ഡെത്തിയത്.

Biju Dhwani Tarang reacts on state award, Kochi, News, Cinema, Entertainment, Award, Kerala

ഒരു സിനിമയില്‍ ഗാനത്തിനുള്ളത് പോലെ തന്നെ തുല്യമായ പ്രാധാന്യമാണ് നൃത്തത്തിനും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് ഷാനവാസ് നാരായണിപ്പുഴ സംവിധാനം ചെയ്ത ചിത്രമാണ് 'സൂഫിയും സുജാതയും'. ഈ ചിത്രത്തിലെ ഓരോ നൃത്തരംഗങ്ങളും അത്രയ്ക്ക് ആകര്‍ഷണീയമാണ്. അതുകൊണ്ടുതന്നെ അത് ബിജുവിന് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്.

ശ്യാമള സേവിയര്‍ എന്ന സ്വന്തം അമ്മയായ ഗുരുവിന്റെ ശിക്ഷണത്തില്‍ നൃത്തത്തിലെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ബിജു ധ്വനിതരംഗ് പ്രശസ്തമായ ആര്‍ എല്‍ വി കോളജില്‍ നിന്നുമാണ് ഭരതനാട്യത്തില്‍ ഡിഗ്രി എടുത്തത്. തുടര്‍ന്ന് കഴിവുള്ള കലാകാരന്മാരോടൊപ്പം ഒരുപാടു സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഒട്ടനവധി നടീനടന്മാര്‍ക്ക് നൃത്തത്തില്‍ ബിജു ഗുരുവാണ്.

2014ല്‍ പുറത്തിറങ്ങിയ ഉണ്ണിമുകുന്ദന്‍- സനുഷ- പ്രയാഗ മാര്‍ടിന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ഒരു മുറൈ വന്ത് പാര്‍ത്തായ' എന്ന ചിത്രത്തിനാണ് ബിജു ആദ്യമായി നൃത്ത രംഗങ്ങള്‍ പകര്‍ന്ന് നല്‍കിയത്. പിന്നീട് 2018ല്‍ പുറത്തിറങ്ങിയ എം മോഹന്‍ സംവിധാനം നിര്‍വഹിച്ച 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യാന്‍ അവസരം ലഭിച്ചു.

ആ ചിത്രത്തിലെ ഒട്ടു മിക്ക ഗാനങ്ങള്‍ക്കും ബിജു ധ്വനിതരംഗ് തന്നെയാണ് ചുവടുകള്‍ പകര്‍ന്നു നല്‍കിയത്. എന്നാല്‍ ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പ്രസ്തുത ചിത്രത്തിലെ കൊറിയോഗ്രാഫി നിര്‍വഹിച്ച പ്രശസ്തനായ മറ്റൊരു കലാകാരനെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ടൈറ്റിലില്‍ തന്റെ പേര് ഇല്ലാത്തതാണ് അവാര്‍ഡിന് പരിഗണിക്കാതിരുന്നതെന്ന് അന്നത്തെ ജൂറി അംഗങ്ങള്‍ പറഞ്ഞിരുന്നു. എന്തായാലും അര്‍ഹതയുള്ളവരെ അതിന്റെ അംഗീകാരം തേടിയെത്തും എന്നതിനുള്ള തെളിവായാണ് ഈ നേട്ടത്തെ ബിജു ധ്വനിതരംഗ് കാണുന്നത്. അതുകൊണ്ടുതന്നെ അവാര്‍ഡുനേട്ടം ഇരട്ടി മധുമാണെന്നാണ് ബിജു പറയുന്നത്.

ലോക് ഡോണ്‍ കാലഘട്ടത്തില്‍ അമ്മയായ ശ്യാമള സേവിയര്‍കൊപ്പം ചെയ്ത നൃത്ത രംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. സിത്താര കൃഷ്ണകുമാറിന്റെ തരംഗമായി മാറിയ മ്യൂസികല്‍ ആല്‍ബം 'തരുണി' യുടെയും നൃത്തച്ചുവടുകള്‍ ബിജുവിന്റേതായിരുന്നു. 'കണ്ണാടി', സ്റ്റാന്‍ഡേര്‍ഡ് 10 ഇ, ഖെദ്ദ എന്നീ ചിത്രങ്ങളാണ് ഇനി ബിജുവിന്റേതായി ഇറങ്ങാനുള്ളത്.

Keywords: Biju Dhwani Tarang reacts on state award, Kochi, News, Cinema, Entertainment, Award, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?