വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെ വിഴുങ്ങി; പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി നാട്ടുകാര്‍


വണ്ടൂര്‍: (www.kvartha.com 19.10.2021) വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെ വിഴുങ്ങുന്നതിനിടെ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. തിരുവാലി എറിയാട് സ്വദേശി പുല്ലുവളപ്പില്‍ ഹുസൈന്റെ വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെയാണ് പാമ്പ് പിടികൂടിയത്. 

കെട്ടിയിട്ട ആടിനെ കാണാതായതോടെ ഹുസൈന്റെ അയല്‍വാസി തിരഞ്ഞ് നടക്കുകയായിരുന്നു. ഇതിനിടെ കുറ്റിക്കാട്ടില്‍ നിന്ന് കരച്ചില്‍ കേട്ടു. അവിടെ എത്തിയപ്പോഴാണ് ആടിനെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. എല്ലാവരും ചേര്‍ന്ന് സാഹസികമായി പെരുമ്പാമ്പിനെ പിടികൂടുകയെങ്കിലും ആട് അപ്പോഴേക്ക് ചത്തിരുന്നു. പെരുമ്പാമ്പിനെ നാട്ടുകാര്‍ പിന്നീട് വനപാലകര്‍ക്ക് കൈമാറി. 

News, Malappuram, Local News, Kerala, State, Python, Animals, Forest, Locals catch python while eating goat


അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ക്രെയിന്‍ ഉപയോഗിച്ച് മറ്റൊരു കൂറ്റന്‍പാമ്പിനെ ഉയര്‍ത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും ഒരു ദിനപത്രത്തിലും പ്രചരിപ്പിച്ചത് ജനങ്ങളില്‍ ആശയകുഴപ്പത്തിനും ഇടയാക്കി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ യാഥാര്‍ഥ്യമല്ലെങ്കിലും ഒരുപാട് ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കിളിമാനൂരിലും പട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു.

Keywords: News, Malappuram, Local News, Kerala, State, Python, Animals, Forest, Locals catch python while eating goat

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?