കോഴിമുട്ട എടുക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

കോട്ടയം: (www.kvartha.com 25.10.2021) മണ്ണയ്ക്കനാട് കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയില്‍ കോഴിമുട്ട എടുക്കാനായി കൈയിട്ട യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ (പീടികയില്‍) സുകുമാരന്‍ നായര്‍ (ബിജു 48) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകിട്ടാണ് സംഭവം. മുട്ട എടുക്കുന്നതിനിടയില്‍ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആദ്യം ഗൗരവമായി എടുത്തില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരിച്ചു.

Kottayam, News, Kerala, Death, Snake, Student, Hospital, Youth died of snake bite

മണ്ണയ്ക്കനാട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനാണ്. ഭാര്യ: മീനച്ചില്‍ മറ്റപ്പിള്ളില്‍ കരോട്ട് ബീന. മകന്‍: അതുല്‍ കൃഷ്ണ. (വിദ്യാര്‍ഥി, എസ്‌കെവി എച്ച്എസ്എസ്, കുറിച്ചിത്താനം).

Keywords: Kottayam, News, Kerala, Death, Snake, Student, Hospital, Youth died of snake bite


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?