ഇരുട്ടടിയായി ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
ന്യൂഡെല്‍ഹി: (www.kasargodvartha.com 28.10.2021) രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35. കോഴിക്കോട് പെട്രോള്‍ വില 108.82 രൂപയും ഡീസല്‍ 102.66 രൂപയുമായി.
കൊച്ചിയില്‍ ഇന്ധനവില പെട്രോള്‍ 108.55 ഡീസല്‍ 102.40. ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ബുധനാഴ്ച തന്നെ 120 കടന്നിരുന്നു.
Keywords: New Delhi, News, National, Business, Top-Headlines, Petrol, Price, Petrol, diesel prices hiked today
Powered by Info News For You

Comments
Post a Comment