ബൈകില്‍ പിന്തുടര്‍ന്ന് മാലപൊട്ടിക്കാന്‍ ശ്രമിച്ചതായി പരാതി; ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സ്‌കൂടെറില്‍ നിന്നുവീണ് പരിക്ക്
ചേര്‍ത്തല: (www.kvartha.com 30.10.2021) ബൈകില്‍ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ പൊലീസ് ഉദ്യോഗസ്ഥയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചതായി പരാതി. ചേര്‍ത്തല വല്ലയില്‍ ലവല്‍ക്രോസിനു സമീപം വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെയായിരുന്നു സംഭവം. പട്ടണക്കാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ചേര്‍ത്തല നഗരസഭ അറക്കത്തറവെളി അജിതകുമാരി ജോലി കഴിഞ്ഞ് സ്‌കൂടെറില്‍ മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ മാലപൊട്ടിക്കാന്‍ ശ്രമിച്ചത്.
മാല സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്‌കൂടെറില്‍ നിന്നുവീണ അജിതകുമാരിക്ക് പരിക്കേറ്റു. പച്ചക്കറിക്കടയില്‍ കയറാന്‍ അജിതകുമാരി വണ്ടിയുടെ വേഗം കുറച്ചപ്പോഴാണ് ബൈകിന് പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കാന്‍ ശ്രമിച്ചത്. ചെറുത്തുനില്‍പിനിടെ മാല സംരക്ഷിക്കാനായെങ്കിലും വണ്ടി മറിഞ്ഞു. വലതുകാലിന് പരിക്കേറ്റ അജിതകുമാരി ചേര്‍ത്തല താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Police, Crime, Complaint, Injured, Bike, Hospital, Treatment, Theft attempt in Cherthala; Woman injured
Powered by Info News For You

Comments
Post a Comment