ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി; നാലാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മകനെ സ്വീകരിക്കാന്‍ ശാറൂഖ് ഖാനെത്തി
മുംബൈ: (www.kvartha.com 30.10.2021) ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് താരം ശാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഒക്ടോബര്‍ രണ്ടിനാണ് ആഢംബര കപ്പലില്‍ വച്ച് ആര്യന്‍ ഖാന്‍ അറസ്റ്റിലാകുന്നത്.
അറസ്റ്റിലായി നാല് ആഴ്ചയ്ക്കു ശേഷമാണ് ഇപ്പോള്‍ ആര്യന്‍ ജയില്‍മോചിതനാകുന്നത്. കപ്പലില്‍ വച്ച് കസ്റ്റഡിയിലായ ആര്യനെ പിറ്റേന്നാണ് നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. എട്ടാം തീയതി മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
വ്യാഴാഴ്ച ജാമ്യം ലഭിച്ചിട്ടും നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച പുലര്‍ചെയാണ് ജാമ്യ ഉത്തരവ് മുംബൈ ജയില്‍ അധികൃതര്‍ കൈപറ്റിയത്. ആര്യനെ സ്വീകരിക്കാന്‍ ശാറൂഖ് ഖാന്‍ ജയിലിന് മുന്നിലെത്തി.
ആര്യന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ചന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവര്‍ക്ക് 14 വ്യവസ്ഥകളോടെയാണ് ബോംൈബ ഹൈകോടതി ജാമ്യം നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ടാണ് കോടതി ജാമ്യ ഉത്തരവ് ഇറക്കിയത്. വെള്ളിയാഴ്ച ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്.
ശാറൂഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് താരം ജുഹി ചൗലയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്. രേഖകളില്‍ ചേര്‍ക്കാന്‍ രണ്ടു ഫോടോകള്‍ കരുതാന്‍ നടി വിട്ടുപോയതാണ് നടപടികള്‍ വൈകാന്‍ ഒരു കാരണം.
Keywords: Cruise drugs case: Aryan Khan walks out after 22 days in Arthur Road jail, Mumbai, News, Jail, Released, Actor, Bollywood, Video, National.#WATCH Aryan Khan released from Mumbai's Arthur Road Jail few weeks after being arrested in drugs-on-cruise case pic.twitter.com/gSH8awCMqo
— ANI (@ANI) October 30, 2021
Powered by Info News For You
Comments
Post a Comment