എംഎല്‍എയുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയതായി പരാതി; ഒരാള്‍ക്കെതിരെ കേസ്

കോഴിക്കോട്: (www.kvartha.com 18.10.2021) എംഎല്‍എയുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ കേസ്. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ പേര് പറഞ്ഞ് ആള്‍മാറാട്ടം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ കൂമ്പാറ സ്വദേശി ജോര്‍ജിനെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തത്. 

കുടുംബശ്രീയുടെ മലപ്പുറം ഓഫീസിലേക്ക്  എംഎല്‍എയെന്ന് പറഞ്ഞു ഫോണ്‍ ചെയ്ത് ജോലിക്ക് ശുപാര്‍ശ ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. രണ്ടാംതവണയും ഫോണ്‍ വന്നപ്പോള്‍ നമ്പര്‍ പരിശോധിച്ച കുടുംബശ്രീ പ്രവര്‍ത്തകരാണ് സംഭവത്തെ കുറിച്ച് എംഎല്‍എയെ വിവരമറിയിച്ചത്. തുടര്‍ന്ന് എംഎല്‍എ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് ജോര്‍ജ് പറയുന്നത്.

Kozhikode, News, Kerala, Job, Case, Complaint, Police, Impersonation, MLA, Impersonation attempt in the name of Thiruvambadi MLA

Keywords: Kozhikode, News, Kerala, Job, Case, Complaint, Police, Impersonation, MLA, Impersonation attempt in the name of Thiruvambadi MLA


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?