കേന്ദ്രമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സീലിങ് തകര്‍ന്നുവീണു; അപകടത്തില്‍ ആര്‍ക്കും പരിക്കില്ല, വീഡിയോ


ന്യൂഡെല്‍ഹി: (www.kvartha.com 15.10.2021) കേന്ദ്രമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സീലിങ് തകര്‍ന്നുവീണു. ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം. കേന്ദ്രമന്ത്രി മുഖ്താര്‍ അബാസ് നഖ് വിയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് സീലിങ് തകര്‍ന്നുവീണ് അപകടം ഉണ്ടായത്. 

മന്ത്രി സംസാരിക്കുന്നതിനിടെയാണ് സീലിങ്ങിലെ ചില ഭാഗങ്ങള്‍ താഴേക്ക് പതിച്ചത്. മന്ത്രിയുടെ ദേഹത്തേക്ക് വീഴാതെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

News, National, India, New Delhi, Union minister, Press meet, Video, Social Media, Ceiling collapses during Union minister Mukhtar Abbas Naqvi's press conference in UP's Rampur, Watch


സംഭവത്തിന് പിന്നാലെ മന്ത്രിയുടെ പരിപാടിയില്‍ സീലിങ് പൊളിഞ്ഞുവീണതിനെ കുറിച്ച് യൂത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി വി പരിഹസിച്ച് ട്വീറ്റ് ചെയ്തു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ഹുനാര്‍ ഹാട് പരിപാടിയുടെ ഭാഗമായിട്ടാണ് മന്ത്രി രാംപുരില്‍ എത്തിയത്. രാംപുരിലെ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 700ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

Keywords: News, National, India, New Delhi, Union minister, Press meet, Video, Social Media, Ceiling collapses during Union minister Mukhtar Abbas Naqvi's press conference in UP's Rampur, Watch

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?